പ്രഹ്ലാദപുത്രനും,ഹിരണ്യകശിപുവിന്റെ പൗത്രനുമായ നിവാതകവചന്‍ വീരപരാക്രമിയായിരുന്നു. മഹാഭാരതത്തില്‍ മൂന്നുകോടി വരുമത്രേ നിവാതകവചന്മാര്‍. എന്നാല്‍ ഇവരെല്ലാം ദേവന്മാരുടെ കടുത്ത ശത്രുക്കളാണ്.
വില്ലാളി വീരനായ അര്‍ജുനന്‍ വനവാസസമയത്ത് അസ്ത്രവിദ്യയില്‍ ഉപരിപഠനം തേടി ദേവലോകത്തെത്തി. ഇന്ദ്രാദി ദേവകള്‍, യക്ഷന്മാര്‍, കിന്നരന്മാര്‍ എന്നിവര്‍ക്കുകീഴില്‍ അസ്ത്രവിദ്യയെ പറ്റി കൂടുതല്‍ അറിവുനേടുകയായിരുന്നു.
വിദ്യാനന്തരം ദക്ഷിണയായി ഇന്ദ്രന്‍ ആവശ്യപ്പെട്ടത് നിവാതകവചന്മാരെ വധിച്ചുതരുവാനാണ്. തുടര്‍ന്ന് ഇന്ദ്രന്റെ തേരാളിയായ മാതലിയ്‌ക്കൊപ്പം ചെന്ന് അര്‍ജുനന്‍ നിവാതകവചന്മാരെ വകവരുത്തുകയായിരുന്നു.
















