കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് വാഴക്കുളത്തെ കോക്കനട്ട് ബോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി കൊഴുപ്പു നിറഞ്ഞ മൃഗജന്യമായ പാലിനു പകരം തേങ്ങാപ്പാലില്‍ നിന്നുള്ള ഫ്ളേവേര്‍ഡ് തേങ്ങാപ്പാല്‍ സംസ്ക്കരിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു.
ശരാശരി നാളികേരത്തില്‍ നിന്ന് 200 ഗ്രാം കാമ്പ് ലഭിക്കും. ഇത് പിഴിഞ്ഞാല്‍ 800 മില്ലി പാല് ലഭിക്കും. 200 മില്ലി ബോട്ടിലുകളിലാണ് ഇപ്പോള്‍ വിവിധ കമ്പനികളുടെ പശുവിന് പാലില്‍ നിന്നുള്ള സമാന ഉത്പ്പന്നം വിപണിയില്‍ എത്തുന്നത്.
അതേ അളവില്‍ വിപണിയില്‍ എത്തിച്ചാല്‍ വിലയില്‍ ഇവ തമ്മില്‍ വലിയ അന്തരമില്ല. ക്ഷീരോത്പ്പന്നത്തേക്കാള് എന്തുകൊണ്ടും ആരോഗ്യപ്രദവും സുരക്ഷിതവുമാണ് കോക്കനട്
ഫ്ളേവേര്‍ഡ് മില്‍ക്ക് എന്ന് നാളികേര ബോര്‍ഡ് പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനി ഈപ്പന്, കെമിസ്ററ്, കോക്കനട്ട് ബോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, ആലുവ, എറണാകുളം – 683 105. ജവ: (0484) 2679680, Email: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: