അമൃതപുരി: അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അമൃതകീര്‍ത്തി പുരസ്‌കാരം പ്രമുഖ സംസ്‌കൃതപണ്ഡിതനും കവിയുമായ മുതുകുളം ശ്രീധരന് ഗവര്‍ണര്‍ സമ്മാനിച്ചു. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതീശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.
അമ്മയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സമൂഹവിവാഹത്തില്‍ പങ്കെടുത്തവര്‍ക്കുള്ള കല്യാണപുടവ വിശ്വഹിന്ദുപരിഷത്ത് ആഗോള രക്ഷാധികാരി അശോക് സിംഗാളും സ്വര്‍ണ്ണാഭരണങ്ങള്‍ വെള്ളാപ്പള്ളി നടേശനും വിതരണം ചെയ്തു.
മഠം നടപ്പിലാക്കിയ തമിഴ്‌നാട്ടിലെ പെരിയാര്‍ പുത്തൂര്‍ സ്മാര്‍ട്ട് ജലസേചന പദ്ധതി പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ കോമാളികുടിയിലെ വൈദ്യുതപദ്ധതിയും രാജസ്ഥാനിലെ ഹരിറാംപൂരിലെ ശുദ്ധജലപദ്ധതിയും അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ ഗുപ്ത്പാത ശുദ്ധജലപദ്ധതി നജ്മ ഹെപ്തുള്ളയും കോമാളികുടിയിലെ ശുദ്ധജലപദ്ധതി ഇന്ത്യയിലെ ഫ്രാന്‍സ് നയതന്ത്രപ്രതിനിധി ഫ്രാങ്കൊ റിഷിറും ഉദ്ഘാടനം ചെയ്തു.
ഉത്തരാഖണ്ഡിലെ രണ്ട് ഇന്റര്‍മീഡിയറ്റ് സ്‌കൂളുകള്‍ ബിജെപി ദേശീയസംഘടനാ ജനറല്‍ സെക്രട്ടറി രാംലാലും പാവപ്പെട്ടവര്‍ക്കായി പുതിയതായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം കേന്ദ്രമന്ത്രിമാരായ ശ്രീപദ് യശോ നായികും റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയും നിര്‍വഹിച്ചു.
അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ചു നടത്തുന്ന സൗജന്യശസ്ത്രക്രിയകളുടെ സാക്ഷ്യപത്രം വിതരണം എസ്. ഗുരുമൂര്‍ത്തി, എംപിമാരായ ജഗദംബികാ പാല്‍, കെ.വി.തോമസ്, റിച്ചാര്‍ഡ് ഹേ, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ എന്നിവര്‍ നിര്‍വഹിച്ചു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വിധവകള്‍ക്ക് ഒരുരുലക്ഷം രൂപവീതം സഹായധനവും നല്‍കി. പാവപ്പെട്ടവര്‍ക്ക് നാലുലക്ഷം സാരികളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: