സേലം: കല്യാണ്‍ സില്‍ക്സിന്റെ സേലം ഷോറൂമിന് വര്‍ണാഭമായ തുടക്കം. ഓമല്ലൂര്‍ മെയിന്‍ റോഡില്‍ പുതിയ ബസ് സ്റ്റാന്റിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം നയന്‍താര നിര്‍വഹിച്ചു. കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്, മഹേഷ് പട്ടാഭിരാമന്, കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണ രാമന്, ടി.എസ്. ബലരാമന്, കെ.എം.പി. പരമേശ്വരന്, രമണി കോംപ്ലക്സ് ഉടമസ്ഥന് ജഗദീശന്, സുന്ദര്മേനോന് എന്നിവര്‍ സന്നിഹിതരായിരുന്നു.
കല്യാണ്‍ സില്‍ക്സിന്റെ തമിഴ്നാട്ടിലെ രണ്ടാമത്തേതും ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ച് കിടക്കുന്ന വിപണന ശൃംഖലയിലെ 21-ാമത്തെയും ഷോറൂമാണ് സേലത്ത് തുറന്നത്. ഈറോഡില്‍ 2013 ലാണ് കല്യാണ്‍ സില്‍ക്സിന്റെ തമിഴ്നാട്ടിലെ ആദ്യത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത്.
വടകര, പയ്യന്നൂര്‍, കാസര്‍കോട്, ദുബായിലെ അല്‍-കിസൈസ്, മസ്ക്കറ്റിലെ റൂവി എന്നിവിടങ്ങളിലാണ് കല്യാണ്‍ സില്‍ക്സിന്റെ പുതിയ ഷോറൂമുകള്‍ വരിക.
കല്യാണ്‍ സില്‍ക്സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ കളക്ഷനുകളും ശ്രേണികളും സേലത്തെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടി.എസ്.പട്ടാഭിരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: