കമ്പളക്കാട്: യു.ഡി.എഫ് സർക്കാരിന്റെ ഭരണത്തുടർച്ചയാണ് കേരളത്തിന് ആവശ്യമെന്ന് എം.വി, ശ്രേയാംസ്കുമാർ എം.എൽ.എ പറഞ്ഞു. ജനതാദൾ-യു കല്പറ്റ നിയോജകമണ്ഡലം വാഹനപ്രചരണജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. വികസനവും കരുതലും എന്ന മുദ്രാവാക്യം പ്രവാർത്തികമാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. മുമ്പ് കേട്ടിട്ടില്ലാത്ത വിധം തെറ്റായ ആരോപണം ഉയർന്നു വന്നിട്ടും മൂന്ന് ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചുവെന്നതാണ് യു.ഡി.എഫിന്റെ വിജയത്തിനാധാരം. കേരളത്തിന്റെ സമഗ്രവികസനത്തിനൊപ്പം പ്രദേശിക വികസനവും യു.ഡി.എഫ് സർക്കാരിന്റെ മുഖമുദ്രയാണ്. രാഷ്ട്രീയം നോക്കാതെ നിയോജകമണ്ഡലത്തിലെ എല്ലായിടത്തും വികസനമെത്തിക്കാൻ താൻ ശ്രമിച്ചതായും എം.എൽ.എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: