കല്പറ്റ: നഗരസഭയിലെ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള വനിതാ ഹോസ്റ്റലിന്റെയും ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം കല്പറ്റ നിയോജക മണ്ഡലം എം.എല്‍.എ. എം.വി. ശ്രേയാംസ് കുമാര്‍ നിര്‍വ്വഹിച്ചു. ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ 90 ലക്ഷം രൂപയുടെ മൂന്നാം ഘട്ടം പ്രവര്‍ത്തി പൂര്‍ത്തികരിച്ചു. വയനാട്ടില്‍ തന്നെ ആദ്യമായാണ് പട്ടികജാതിക്കാര്‍ക്കുള്ള വനിതാ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്.നഗരസഭ ചെയര്മാന് പി.പി. ആലി അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്മാന് എ.പി. ഹമീദ് , വൈസ് ചെയര്മാന് കെ.കെ. വത്സല, വി.പി. ശോശാമ്മ, മുജീബ് കേയംതൊടി, ഉമൈബ മൊയ്തീന് കുട്ടി, സി.കെ. ശിവരാമന്, ആയിഷ പള്ളിയാല്‍ , ബിജു ജോസ്, സരോജിനി, വസന്ത കുമാരി,റുഖിയ ടീച്ചര്‍, കെ.അജിത എന്നിവര്‍ സംസാരിച്ചു. കെ.പ്രകാശന് സ്വാഗതവും സജിന നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: