കണിയാമ്പറ്റ: തപാല്‍ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹയര്‍സെക്കണ്ടറി-ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി കത്തെഴുത്ത് മത്സരം നടത്തുന്നു. ഗവ: ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ സാഹിത്യ കൂട്ടായ്മയായ ‘അക്ഷരവേദി’യാണ് മത്സരം സംഘടിപ്പിക്കുന്നത്. ‘പ്രിയപ്പെട്ട അമ്മയ്ക്ക്’ എന്ന വിഷയത്തിലാണ് കത്ത് തയ്യാറാക്കേണ്ടത്. കത്തുകള്‍ ഒക്ടോബര്‍ ആറിനു മുമ്പ് സ്ക്കൂളില്‍ കിട്ടത്തക്കവിധം കണ്‍വീനര്‍, അക്ഷരവേദി, ഗവ: ഹയര്‍സെക്കണ്ടറി സ്ക്കൂള്, കണിയാമ്പറ്റ തപാല്‍, വയനാട്-673122 എന്ന വിലാസത്തില്‍ അയക്കണം. ലോക തപാല്‍ ദിനമായ ഒക്ടോബര്‍ ഒമ്പതിന് മികച്ച കത്തിനുള്ള സമ്മാനം ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്ക്കൂള് ഓഡിറ്റോറിയത്തില്‍ വെച്ച് നല്‍കും. ഫോണ്‍: 9495016509
പ്രതികരിക്കാൻ ഇവിടെ എഴുതുക: