കല്പറ്റ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വയനാട് ഗൂഡല്ലൂര്‍ റോട്ടറി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ കല്പറ്റ ലിയോ മെട്രോ കാര്‍ഡിയാക് സെന്റര്‍, മെട്രോ ഇന്റര്‍ നാഷ്ണല്‍ കാര്‍ഡിയാക് സെന്റര്‍ കാലിക്കറ്റ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കല്പറ്റ ലിയോ ഹോസ്പിറ്റലില്‍ വച്ച് 350 ല്‍ കൂടുതല്‍ പേര്‍ക്ക് രക്ത പരിശോധന, ഇ.സി.ജി., 2ഡി എക്കോ, ടി.എം.ടി എന്നിവ സൗജന്യമായി ചെയ്തു. ലിയോ മെട്രോ ചെയര്മാന് റൊട്ടേറിയന്‍ ഡോ. ടി.പി.വി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ എം.എസ്.പി. മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. അുഹമ്മദ് ഷാലൂബ്, ഡോ. നന്ദകുമാര്‍,മുഹമ്മദ് മുസ്തഫ, ഡോ. പ്രദീപ്,ഡോ. അരുണ്‍ഗോപി, ഡോ. രോഹിത്ത്, ഡോ. ബിജു, ഡോ. ഷോയ്ബ് എന്നിവര്‍ സംസാരിച്ചു. മനന്തവാടി , ബത്തേരി,ഗൂഡല്ലൂര്‍, കല്പറ്റ എന്നീ റോട്ടറി ക്ലബ്ബുകളുടെ അംഗങ്ങളും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: