പൂക്കോട് : വയനാട്ടിലെ കലാകരന്മാരുടെയും കലാസ്നേഹികളുടെയും കൂട്ടായ്മയായ സ്റ്റേജ് പ്രഗതിയുടെ ഈ മാസത്തെ കലാവിരുന്ന് ജാദു കി രാത്- മാന്ത്രിക രാത്രി, പൂക്കോട്ട് വെറ്റിനറി സര്‍വ്വകാലാ ശാല കബനി ഹാളില്‍ വച്ച് നടത്തി. പ്രശസ്ത തോല് പാവക്കൂത്ത് കലാകാരന് വിശ്വനാഥ പുലവരും സംഘവും അവതരിപ്പിച്ച കമ്പ രാമായണം തോല്പാവക്കൂത്ത് , സ്റ്റാര്‍ ടി.വി. യിലൂടെ പ്രശസ്തനായ മാന്ത്രികന് ഉദയ് ജാദുഗറും സംഘവും അവതരിപ്പിച്ച ഇന്ദ്രജാല പ്രകടനവും കാലിഫോര്‍ണിയായില്‍ നിന്നും എത്തിയ മാന്ത്രികന് ജെയിംസ് ബാരറ്റ് അവതരിപ്പിച്ച ഇല്ല്യൂഷന്‍ മാജിക്ക്, കല്പറ്റയിലെ മുദ്ര നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച പ്രശസ്ത തോല് പാവക്കൂത്ത് കലാകാരന് വിശ്വനാഥ പുലവരും സംഘവും അവതരിപ്പിച്ച കമ്പ രാമായണം തോല്പാവക്കൂത്തില് നിന്ന്
ക്ലാസിക്കല്‍ ഫ്യൂഷന്‍ നൃത്തങ്ങള്‍ , വയനാട്ടിലെ തന്നെ വളര്‍ന്നു വരുന്ന കലാകാരന്‍മാരവതരിപ്പിച്ച പാട്ടുകള്‍ എന്നിവയും കലാ സന്ധ്യക്ക് സൗന്ദര്യമേകി. അകാലത്തില്‍ പൊലിഞ്ഞു പോയ ഗായിക രാധികാ തിലകിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നടത്തിയ മലയാള സിനിമാ ഗാനങ്ങളുടെ അവതരണവും കലാ സന്ധ്യയെ ധന്യമാക്കി. കൂടാതെ ലോകമെമ്പാടും പ്രചാരത്തിലുള്ള അനുപമ കലയായ നിഴല്‍ ചിത്ര കഥനം കലാസന്ധ്യയുടെ മറ്റൊരു പ്രത്യേകതയായി . കലാസന്ധ്യയില്‍ പങ്കെടുത്ത പ്രശസ്ത തോല്പാവക്കൂത്ത് കലാകാരന് മാരെയും പ്രശസ്ത മാന്ത്രികന് ഉദയ് ജാദുഗറെ സ്റ്റേജ് പ്രഗതി മെമ്പര്‍ അജിത്ത് ചന്ദ്രഗിരിയേയും മുദ്ര നൃത്ത വിദ്യാലയത്തിന്റെ കോറിയോ ഗ്രാഫര്‍ മാരായ അഭിലാഷിനെയും അന്‍ഷാദിനെയും ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. പരിപാടി സ്റ്റേജ് പ്രഗതി മെമ്പര്‍ കെ.വി. ദിവാകരന് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി രാജഗോപാല്‍ മേനോന് അധ്യക്ഷത വഹിച്ചു. അന്യം തിന്നു പോകുന്ന കലാ രൂപങ്ങളെ പുനരുജ്ജീവിക്കുന്നതോടൊപ്പം വയനാട്ടിലെ കലാകാരന് മാരെ പ്രോത്സാഹിപ്പിക്കുക, ലോക പ്രശസ്ത കലാ രൂപങ്ങള്‍ നമ്മുടെ നാട്ടില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സ്റ്റേജ് പ്രഗതി എക്സിക്യൂട്ടീവ് ട്രസ്റ്റി രജ്ഞിനി മേനോന് അറിയിച്ചു. സ്റ്റേജ് പ്രഗതിയടെ അടുത്ത പരിപാടി യുവജനങ്ങള്‍ക്കായുള്ള പ്രസംഗ പരിശീലന പരിപാടി ഒക്ടോബര്‍ 4 ഞാറാഴ്ച്ച നടത്തുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: