തിരുവനന്തപുരം: അന്തസുണ്ടെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണ ആവശ്യത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വാഗതം ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.
കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വി.എസ്, അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ചെന്നിത്തല മുഖ്യമന്ത്രിയുമായി മല്‍സരിക്കുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കാനായി ഗ്രൂപ്പുകളുടെ കൈകോര്‍ക്കല്‍ സുധീരന് കാണുന്നുണ്ടോയെന്നു വി.എസ് ചോദിച്ചു. ഇതിനുളള തിരിച്ചടി ജനം തിരഞ്ഞെടുപ്പില്‍ നല്‍കുമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: