കല്‍പ്പറ്റ : അയ്യപ്പസേവാ സമാജം വയനാട് ജില്ലാകമ്മിറ്റി രൂപീകരിച്ചു. കല്‍പ്പറ്റ മകരജ്യോതി കല്ല്യാണമണ്ഡപത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.എം.ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാസെക്രട്ടറി വി.കെ.വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി ടി.പി.പ്രഭാകരന് (പ്രസിഡണ്ട്), രാമചന്ദ്രന് മുട്ടില്‍ (വൈസ്പ്രസിഡണ്ട്), ജി.എന്‍.ഗിരീഷ് (ജനറല്‍സെക്രട്ടറി), കെ ജി സുരേഷ് (ജോ.സെക്രട്ടറി) സി.ഉണ്ണികൃഷ്ണന് (ട്രഷറര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു. വിവിധ താലൂക്ക് കമ്മിറ്റികള്‍ രൂപീകരിക്കുവാനും പ്രാദേശികമായി അയ്യപ്പയോഗങ്ങള് തുടങ്ങാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: