കണിയാമ്പറ്റ : കേരളാ ആദിവാസി സംഘത്തിന്റെ കീഴിലുള്ള കുന്നമ്പറ്റ സമരഭൂമിയിലെ താമസക്കാര്‍ക്കും, ഏച്ചോം കൂനേമ്മല് ആനകെട്ടി കോളനി, ചീക്കല്ലൂര്‍ പടിഞ്ഞാറേവീട് കോളനി എന്നീ സ്ഥലങ്ങളിലും കമ്പിളിയും പച്ചക്കറിവിത്തും വിതരണം ചെയ്തു.
കുന്നമ്പറ്റയിലെ പരിപാടി വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ മധുക്കര്‍ വി ഗോറെ ഉദ്ഘാടനം ചെയ്തു. എസ്.രാമനുണ്ണി(പീപ്) മുഖ്യപ്രഭാഷണം നടത്തി.
വനവാസി വികാസകേന്ദ്രം ജില്ലാപ്രസിഡണ്ട് എന്‍.കെ.രാജു, ആര്‍എസ്എസ് മേപ്പാടി താലൂക്ക് സഹകാര്യവാഹ് എം.കൃഷ്ണന്, ശാരീരിക് പ്രമുഖ് ടി.ശിവദാസന്‍, എന്‍.വി.മോഹനന്, കെ.സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പടിഞ്ഞാറേവീട് കോളനി, കൂനേമ്മല് ആനകെട്ടി കോള നി എന്നിവിടങ്ങളില്‍ വനവാ സി വികാസകേന്ദ്രം സംസ്ഥാ ന ജോയിന്റ് സെക്രട്ടറി എസ്.സുരേഷ് ചന്ദ്രന്, സംസ്ഥാന കാര്യാലയപ്രമുഖ് പി.ഗംഗാധരന്, ചീക്കല്ലൂര്‍ വാസുദേവന്‍, എന്‍.എ.രാമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: