തൊടുപുഴ : തൊടുപുഴ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ ശാസ്ത്രമേളയില്‍ കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍ ഓവറോള്‍ കരസ്ഥമാക്കി. തൊടുപുഴ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളിനാണ് രണ്ടാം സ്ഥാനം. യുപി വിഭാഗത്തില്‍ കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍ ഒന്നാം സ്ഥാനവും കട്ടപ്പന സരസ്വതി വിദ്യാപീഠം രണ്ടാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തിതല് പടി. കോടിക്കുളം സരസ്വതി വിദ്യാമന്ദിര്‍ ഒന്നാം സ്ഥാനവും ഇടവെട്ടി സരസ്വതി ശിശുമന്ദിരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ.എന്‍ വിജയന്, ജില്ലാ അക്കാദമിക് പ്രമുഖ് എം.കെ തങ്കപ്പന് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: