മറയൂര്‍ : മറയൂര്‍ ചന്ദന റിസര്‍വോയറിനുള്ളില്‍ മ്ലാവിനെ തെരുവുനായ ആക്രമിച്ചു. ആക്രമണത്തില്‍ മ്ലാവിന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് റിസര്വ്വോയറിനുള്ളില് വേലിക്കുള്ളില്‍ വച്ച് നായ മ്ലാവിനെ ആക്രമിച്ചത്. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ നായയെ ഓടിച്ചുവിടുകയായിരുന്നു. സമീപത്തുള്ള റേഞ്ചര്‍ അനില്‍കുമാര്‍, അനു പത്മനാഭന് എന്നിവരും സ്ഥലത്തെത്തിയിരുന്നു. കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ട നായയെ കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: