വെള്ളമുണ്ട:കടബാധ്യതയെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്തു. വെള്ളമുണ്ട നാരോക്കടവ് മൂച്ചിക്കല്‍ ഉണ്ണികൃഷ്ണനാണ് മരിച്ചത് . നാല്‍പ്പത് വയസ്സായിരുന്നു. ഇന്നലെ മുതല്‍ ഉണ്ണികൃഷ്ണനെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചലിലാണ് ഉണ്ണികൃഷ്ണനെ വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത.് ബാങ്ക് വായ്പ ഇനത്തിലും സ്വകാര്യ വ്യക്തികളില്‍ നിന്നും കൈവായ്പ വാങ്ങിയ വകയിലും മൂന്ന് ലക്ഷത്തോളം രൂപയുടെ കടമുള്ളതായാണ് ബന്ധുക്കള്‍ പറയുന്നത്. വാഴകൃഷി നശിച്ചതിനെ തുടര്‍ന്നാണ് കര്ഷകന് കടക്കെണിയിലായത്. കൃഷി കൈവിട്ടതോടെ ഗഃ്യന്തരമില്ലാതെ ഉണ്ണികൃഷ്ണന് കൂലിപ്പണിക്കിറങ്ങിയിരുന്നു. വീട് നിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാനും സാധിച്ചിട്ടില്ല. ഇതിലെല്ലാം കടുത്ത മാനസിക അസ്വസ്ഥകള്‍ അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: