പുരാതനകാലം മുതല്ക്കുള്ള ഭാരതത്തിലെ പ്രധാന നഗരം തന്നെയാണ് കാഞ്ചി. തന്നയുമല്ല കാഞ്ചി പുണ്യനഗരവും കൂടിയാണ്. അയോദ്ധ്യ, മധുര, മായ, കാശി, അവന്തിക, ഉജ്ജയിനി, ദ്വാരക എന്നിവയാണ് മറ്റ് പ്രധാനസ്ഥലങ്ങള്‍. ഇവയില്‍ മൂന്നെണ്ണം ശൈവവും, മൂന്നെണ്ണം വൈഷ്ണവവും ആണ്. എന്നാല്‍ കാഞ്ചീപുരമാവട്ടേ ശൈവര്‍ക്കും വൈഷ്ണവര്‍ക്കും പ്രധാനപ്പെട്ടവയാണ്.
ഒരുകാലത്ത് ഈപ്രദേശത്ത് നൂറ്റെട്ട് ശിവക്ഷേത്രങ്ങളും പതിനെട്ട് വിഷ്ണുക്ഷേത്രങ്ങളും നിലനിന്നിരുന്നു. അതിവിപുലനഗരമായിരുന്നതിനാല് ഇവിടെ ബുദ്ധമതക്കാരും താമസിച്ചിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഈപ്രദേശങ്ങളില്‍ അവശേഷിക്കുന്നുണ്ട്.
ശ്രമണ കാഞ്ചി എന്നസ്ഥലമുണ്ട്. ശ്രീശങ്കരന് കാമകോടി പീഠം സ്ഥാപിച്ച് അവസാനകാലത്ത് ഇവിടെ താമസിച്ചിരുന്നുവത്രേ. ശ്രീരാമാനുജ ആചാര്യരും കാഞ്ചിയില്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.
കാമാക്ഷിയമ്മന്‍, ഏകാംബരേശ്വരന്, വരദരാജന് എന്നീക്ഷേത്രങ്ങളുമുണ്ട്. സാധാരണക്ഷേത്രങ്ങളില്‍ പീഠത്തിനടിയില്‍ തകിടുകള്വച്ചാണ് ബിംബ പ്രതിഷ്ഠ നടത്തുക പതിവ്. എന്നാല്‍ കാമാക്ഷിയമ്മന്‍ കോവിലില്‍ ബിംബത്തിനുമുന്നിലാണ് തകിടുകള്‍ വച്ചിരിയ്ക്കുന്നത്. ദേവിയുടെ ശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ശങ്കരാചാര്യരായിരുന്നു ഇപ്രകാരം ചെയ്തിരിയ്ക്കുന്നത് എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: