മുട്ടില്‍ : കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി പരിസ്ഥി തി ബോധവല്‍ക്കരപരിപാടികള്‍ സംഘടിപ്പിച്ചു. മരുവല്‍ക്കരണം, ഭൂശോഷണം, വരള്‍ച്ച എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസുകളും വീഡി യോ ഷോ, വൃക്ഷതൈ നടീല്‍ തുടങ്ങിയ പരിപാടികളും നടന്നു, ചെറുകര ശ്രീശങ്കര വിദ്യാനികേതനില്‍ നടന്ന പരിപാടിയില്‍ വി.കെ.ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. തങ്കലക്ഷ്മി ടീച്ചര്‍ ക്ലാസെടുത്തു. അനിതസുകുമാരന്, അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൈനാട്ടി ശ്രീശങ്കര വിദ്യാലയം, കണ്ണങ്കോട് ഇരുമനത്തൂര്‍, മുട്ടില്‍ തുടങ്ങിയ സ്ഥലങ്ങളിലും ബോധവല് ക്കരണ പരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: