മീനങ്ങാടി : മാനികാവ് സ്വയംഭൂ മഹാശിവക്ഷേത്രത്തില്‍ ഭാഗവത ഏകാദശ മഹായജ്ഞത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഏഴിന് വൈകുന്നേരം 6.30ന് ലക്ഷംദീപ സമര്‍പ്പണം നടക്കും.
പ്രശസ്തഗായകന് എം.ജി.ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.
സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ എട്ട് വരെ ശ്രീമദ് ഭാഗവത ദ്വാദശഹ മഹായജ്ഞവും നടക്കും. പാലക്കാട് എ.കെ.ബാലകൃഷ്ണ പിഷാരടിയാണ് യജ്ഞാചാര്യന്‍. 26ന് വൈകീട്ട് നാല് മണിക്ക് ഭദ്രദീപം തെളിയിക്കല്‍, ഏഴ് മണിക്ക് സോപാനസംഗീതം. ഒക്ടോബര്‍ എട്ടിന് ഭാഗവത സംഗ്രഹ പ്രഭാഷണവും സമര്‍പ്പണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: