മാതമംഗലം : കൃത്യമായ പരിശീലനം ലഭിക്കുകയാണെങ്കില്‍ ഉയരങ്ങളിലെത്തുമെന്നകാര്യത്തില് സംശയമില്ല, തേലമ്പറ്റ ഫയര്വിംഗിന്. വയനാട് മൂലങ്കാവിനടുത്ത് തേലമ്പറ്റ കോയാലിപ്പുര പണിയ കോളനിയിലെ 11 യുവാക്കളാണ് ഫുട്ബോളിനെ നെഞ്ചിലേറ്റുന്നത്.
എല്ലാവരും വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി നൂറോളം മത്സരങ്ങളില്‍ ഇവര്‍ മാറ്റുരച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടി. തങ്ങളെ പരിശീലിപ്പിക്കാന്‍ ആളിലെന്ന പരാതി മാത്രമേ ഇവര്‍ക്കുള്ളൂ. അവധി ദിവസങ്ങളില്‍ ലഭിക്കുന്ന കൂലിപ്പണിയിലൂടെയാണ് ഇവര്‍ ഫുട്ബോളും ജഴ്സിയും മറ്റും സംഘടിപ്പിക്കുന്നത്.
കല്ലൂര്‍ ജിഎച്ച്എസിലെ കെ.സി.മണി ക്യാപ്റ്റനായും മൂലങ്കാവ് ഹൈസ്കൂളിലെ കെ.ജി.എബി വൈസ്ക്യാപ്റ്റനുമായുള്ള 11 അംഗ ടീമാണ് ഇവര്‍ക്കുള്ളത്.
ടി.എന്‍.മനു, ജി.ജിഷ്ണു, വി.അരുണ്‍, ടി.എന്‍.അനൂപ്, സുനില്‍ചന്ദ്രന്‍, കെ.വി.വിബിന്, ബി.ബിനു, മിധുന് ചന്ദ്രന്, കെ.വി.കണ്ണന് എന്നിവരാണ് മറ്റുടീമംഗങ്ങള്. ബൂട്ട് വാങ്ങാനും ടൂര്‍ണ്ണമെന്റില്‍ കളിക്കാനും കൂലിപ്പണി ലഭിക്കുന്നത്രകാലം നടക്കുമെന്നാണ് ഇവരുടെ വിശ്വാസം. ആരെങ്കിലും തങ്ങളെ സഹായിക്കാന്‍ വരുമെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: