കാളിയാര്‍: ഹാരിസണ്് മലയാളം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കാളിയാര്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. തൊഴിലാളികള്‍ക്ക് ഇരുപത് ശതമാനം ബോണസ് നല്‍കുക, മിനിമം കൂലി 500 രൂപയാക്കുക, ഇഎസ്ഐ ആനുകൂല്യം നല്‍കുക, തകര്‍ന്നടിഞ്ഞ് കിടക്കുന്ന ലയങ്ങള്‍ നന്നാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നതിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്. 230 തൊഴിലാളികളാണ് ഈ തോട്ടത്തില്‍ പണിയെടുക്കുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കും വരെ എസ്റ്റേറ്റിന് മുന്നിലെ സമരപ്പന്തല്‍ പൊളിക്കില്ലെന്നാണ് ബിഎംഎസ് നിലപാട്. ഇന്നലെ നടന്ന സൂചന സമരം ബിഎംഎസ് ജില്ല വൈസ് പ്രസിഡന്റ് കെ.വിജയന് ഉദ്ഘാടനം ചെയ്തു. തൊഴിലാളി യൂണിയന് നേതാക്കാളായ സിജോ, ദിലീപ് വണ്ണപ്പുറം, സഞ്ചു, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: