Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാല്മീകിയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 08:11 pm IST
in Samskriti

കാട്ടാളനും പരോപദ്രവിയുമായിരുന്ന ഒരു മനുഷ്യന്‍ സത്സംഗവും നാമജപവുംകൊണ്ട് ബ്രഹ്മര്‍ഷിപദം പ്രാപിച്ച കഥയാണ് വാല്മീകി രാമനോട് പറഞ്ഞു കേള്‍പ്പിക്കുന്നത്. കാട്ടാളനാകുന്നതിനുമുമ്പ് ഇദ്ദേഹം ആരായിരുന്നു എന്നതിനെക്കുറിച്ച് പല പുരാണങ്ങളിലും പലവിധത്തിലാണ് വിവരിക്കുന്നത്. എല്ലാംകൂടി സംഗ്രഹിച്ച് ഇങ്ങനെപറയാം.

ശാകുലമെന്ന ഗ്രാമത്തില്‍ സ്തംഭന്‍ എന്ന ബ്രാഹ്മണന്‍ നിരവധി പാപകര്‍മ്മങ്ങള്‍ ചെയ്ത് ബ്രാഹ്മണ്യം മറന്നു ജീവിച്ചിരുന്നു. അടുത്ത ജന്മത്തില്‍ ക്രിണു എന്ന ബ്രാഹ്മണന്റെ പുത്രനായിട്ടാണു ജനിച്ചതെങ്കിലും മുജ്ജന്മവാസനയനുസരിച്ച് കാട്ടില്‍തന്നെ ജീവിച്ചു. പേര് രത്‌നാകരന്‍. ശൂദ്രസ്ത്രീകളാണ് വളര്‍ത്തിയത്. കൗമാരത്തില്‍ തന്നെ കാട്ടാളന്മാരോടൊപ്പം മദ്യപാനവും ചൂതുകളിയുമൊക്കെ ശീലമാക്കി. ഒരു കാട്ടാളസ്ത്രീയെ തന്നെ കല്യാണം കഴിച്ച് തസ്‌കരന്മാരുടെ ഗ്രാമത്തില്‍ താമസമാക്കി. മോഷണം പിടിച്ചുപറി എന്നിവ തൊഴിലാളി സ്വീകരിച്ചു. അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തില്‍ വാല്മീകി തന്നെ തന്റെ കഥപറയുന്നതു കേള്‍ക്കാം.

”പൂര്‍വകാലത്ത് ഞാന്‍ കിരാതന്മാരോടൊത്താണ് വസിച്ചിരുന്നത്. ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്നുവെങ്കിലും പ്രവൃത്തികളെല്ലാം ശുദ്രന്മാരുടേതായിരുന്നു. ഒരു കിരാതസ്ത്രീയില്‍ നിരവധി കുട്ടികളുമുണ്ടായി. കള്ളന്മാരുമായിച്ചേര്‍ന്ന് ഞാനും തനിക്കള്ളനായിമാറി. കാലനെപ്പോലെ വില്ലും അമ്പും ധരിച്ച് എപ്പോഴും വനത്തില്‍ ചുറ്റിനടന്നിരുന്ന ഞാന്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു ജീവിച്ചു. ഒരുനാള്‍ സപ്തര്‍ഷികള്‍ പോകുന്നതുകണ്ടു. അവരെ കൊള്ളയടിക്കാമെന്നു കരുതി ഞാന്‍ ഓടി അടുത്തുചെന്നു.

കൈയിലുള്ളതെല്ലാം തന്നിട്ടുപോകാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ എന്തിനാണിങ്ങനെ പാപം ചെയ്യുന്നതെന്നു ചോദിച്ചു. ഭാര്യയേയും കുട്ടികളെയും പോറ്റാനാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നീ ചെയ്യുന്ന പാപത്തിന്റെ ഫലവും അവര്‍കൂടി അനുഭവിക്കുമോയെന്നവര്‍ ചോദിച്ചു. അതെനിക്കറിയില്ലായെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് അവരോടുതന്നെ ചോദിച്ചിട്ടുവരാന്‍ അവര്‍ എന്നോണ് ആവശ്യപ്പെട്ടു. അതുവരെ അവിടെ നില്‍ക്കാമെന്ന് എനിക്ക് വാക്കും പറഞ്ഞു.

ഞാനോടി വീട്ടിലെത്തി ഭാര്യയോടും മക്കളോടും ഈ ചോദ്യം ചോദിച്ചപ്പോള്‍ ഭാര്യ മറുപടി പറഞ്ഞത്- ‘താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ’ എന്നായിരുന്നു. അതോടെ എനിക്കു തീവ്ര വൈരാഗ്യമുണ്ടായി. ആ മുനീശ്വരന്മാരുടെ അടുത്ത് ഓടിച്ചെന്ന് നമസ്‌കരിച്ചു. അവരുടെ ദര്‍ശനമാത്രയില്‍തന്നെ അന്തഃകരണം ശുദ്ധമായി. നീ ഇവിടെ തന്നെയിരുന്ന് ”മരാ മരാ” യെന്നു ജപിക്കുക. ഞങ്ങള്‍ തിരിച്ചുവരുന്നതുവരെ ഇവിടെനിന്നുമാറാതെ ജപിക്കണം. എന്നുപറഞ്ഞിട്ട് അവര്‍ പോയി. അതനുസരിച്ച് ഞാന്‍ അനങ്ങാതെയിരുന്ന് ജപിച്ചുകൊണ്ടിരുന്നു.

എന്റെ ശരീരത്തില്‍ പുറ്റുവന്നു മൂടിയതും ഞാനറിഞ്ഞില്ല. ആയിരം യുഗം കഴിഞ്ഞപ്പോള്‍ മുനീശ്വരന്മാര്‍ തിരിച്ചുവന്നു. പുറ്റിനുള്ളില്‍നിന്നും എന്നെ പുറത്തെടുത്ത് നിങ്ങളിപ്പോള്‍ മുനിശ്രേഷ്ഠനായിരിക്കുന്നു. മേലില്‍ വാല്മീകിയെന്ന് അറിയപ്പെടും എന്നുപറഞ്ഞ് എന്നെ അനുഗ്രഹിച്ചിട്ട് അവര്‍ പോയി. ഹേ രാമാ, എന്റെ രണ്ടാം ജന്മത്തിനു കാരണം അങ്ങയുടെ നാമത്തിന്റെ മഹിമയാണ്.” വാല്മീകിയുടെ ആതിഥ്യം സ്വീകരിച്ച് ഏതാനും നാള്‍ അവര്‍ അവിടെ താമസിച്ചു.

വാല്മീകി രാമായണം 53-ാം സര്‍ഗത്തില്‍ ശ്രീരാമനും ലക്ഷ്മണനും തമ്മിലൊരു സംവാദം നടക്കുന്നുണ്ട്. അയോദ്ധ്യയിലെ കാര്യങ്ങളെപ്പറ്റിയായിരുന്നു ചര്‍ച്ച. പിതാവിന്റെ ആജ്ഞ അനുസരിക്കുക എന്ന കര്‍ത്തവ്യം പാലിച്ചുവെങ്കിലും വാര്‍ദ്ധക്യത്തില്‍ അശരണരായ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ സാധിച്ചില്ലല്ലോ എന്ന് രാമന്‍ ദുഃഖിക്കുന്നു. ലക്ഷ്മണനോടു മടങ്ങിപ്പോയി കൗസല്യയേയും സുമിത്രയേയും സേവിക്കാന്‍ രാമന്‍ ഉപദേശിക്കുന്നു. എന്നാല്‍ രാമനേയും സീതയേയും സേവിക്കുകയാണ് തന്റെ ജീവിത ധര്‍മ്മമെന്ന് ലക്ഷ്മണന്‍ പ്രഖ്യാപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരേ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.