മാനന്തവാടി: കണിയാരത്ത് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്ഷതെ തുടര്‍ന്ന് സബ് കളക്ടര്‍ ശിരാം സാംബശിവ റാവു വിളിച്ചു ചേര്‍ത്ത യോഗം നടന്നില്ല.കളക്ടര്‍ക്ക് എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടക്കാതെ പോയത്.സിപിഎം പ്രവര്‍ത്തകനായ നൗഷാദ്, ബിജെപി പ്രവര്‍ത്തകനായ ശ്രീജിത് എന്നിവര്‍ക്കാണ്കഴിഞ്ഞ ദിവസം പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ ചൊല്ലിയാണ് ഇരുവിഭാഗവും തമ്മില്‍ ഇന്നലെ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കണിയാരത്തും ജില്ലാ ആശുപത്രി പരിസരത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: