അടിമാലി/കുമളി: റോസാപൂക്കണ്ടത്തു നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. എറണാകുളം വടയന്പാടി പുത്തന്കുരിശ്ചുട്ടി ചെറുചുള്ളിപറമ്പില് അബ്ദുള്‍ റസാഖ്(29) ആണ് ഇന്നലെ 3.30 യോടെ പിടിയിലായത്. അടിമാലി എക്സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം.എസ് ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുമളി റോസാപൂക്കണ്ടത്ത് നിന്ന് പ്രതിയെ പിടികൂടിയത്. കമ്പത്തു നിന്നും വാങ്ങിയ കഞ്ചാവ് അതിര്‍ത്തിയുടെ ഇടവഴിയിലൂടെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ സുധീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം സി അനില്‍, ഷാഫി, ഓഫീസര്‍മാരായ അരുണ്‍ എം എസ്, നൈബു സക്കറിയ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: