പുല്‍പ്പള്ളി: മാറുന്ന കാലാവസ്ഥയും, ഭക്ഷണക്രമത്തിലെ മാറ്റങ്ങളും വയനാട്ടില്‍ ജീവിതശൈലി രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. പച്ചക്കറികളിലും, മത്സ്യത്തിലുമെല്ലാം വിഷാംശം കടന്നുവെന്ന പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഫാസ്റ്റ് ഫുഡ് സംസ്ക്കാരത്തിലേക്ക് മാറുന്ന യുവജനങ്ങളും ചെറുപ്രായത്തില്‍തന്നെ രോഗികളാവുകയാണെന്നും അദേഹം പറഞ്ഞു. പുല്‍പ്പള്ളി വൈ.എം.സി.എയും, കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ വൃക്കരോഗ ശില്പശാല ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദേഹം. പനമരം പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹിര്‍ മുമ്മദ് ക്ലാസെടുത്തു. തുടര്‍ന്ന് നടന് വൃക്കരോഗ നിര്‍ണയ ക്യാമ്പില്‍ പരിശോധനക്ക് വിധേയരായവരില്‍ എട്ടര ശതമാനം ആളുകളുടെ വൃക്കകള്‍ക്ക് തകരാറുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വൈ.എം.സി.എ. പ്രസിഡന്റ് ആതിര അറിയിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ചാക്കോ, ടോമി, സജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: