പുല്‍പ്പള്ളി: എം.കെ. രാഘവന് മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് നടത്തിയ എക്സിബിഷന് പുല്‍പ്പള്ളി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രസിഡന്റ് ഇമാനുവല്‍, കൃപാലയ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സ് മരിയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സി. സ്മിത, റിനിഷ, വി.എസ്. സ്നിത, നിഷാദ് ചുണ്ടനാല്, വി.ജി. വിജയകുമാര്‍, അവിന്ദേവ്, റഫീഖ്, നിര്മല്നാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: