യാനി യാനി ച പാപാനി
ജന്മാന്തര കൃതാനിച
താനി താനി വിനാശൃതി
പ്രദക്ഷിണം പദേ പദേ
എല്ലാ പാപങ്ങളും, ജന്മജന്മാന്തരങ്ങളില്‍ ചെയ്ത പാപം പോലും ഓരോന്നായി നശിക്കട്ടേ, അതിന് ഈ പ്രദക്ഷിണം സഹായകമാകട്ടെ, എന്നാണ് ഈ പ്രാര്‍ത്ഥന.
പ്രദക്ഷിണം എന്ന വാക്ക് സര്‍വപാപങ്ങളേയും ഇല്ലാതാക്കുന്ന ‘പ്ര’ ഐശ്വര്യദായകമായ ‘ദ’ മോക്ഷദായകമായ ‘ക്ഷ’ സര്‍വരോഗങ്ങളെയും ഇല്ലാതാക്കുന്ന ‘ണ’ എന്നിവ ചേര്‍ന്നുള്ളതാണ്.
നെയ്‌വിളക്ക്
നെയ്യ് എന്നാല്‍ ഘൃതം എന്നാണ് സംസ്‌കൃതത്തില്‍ പറയുക. ഘൃംനിഷരണേ എന്ന ധാതുവില്‍ നിന്നാണ് ഘൃതം എന്ന വാക്കുണ്ടായത്. അഷ്ടരോഗങ്ങളെ നശിപ്പിക്കുന്നുവെന്ന അര്‍ത്ഥം കൂടി ഘൃതം എന്ന വാക്കിനുണ്ട്. അന്തരീക്ഷത്തിലെ അണുക്കളെപ്പോലും നശിപ്പിക്കാനുള്ള കഴിവടങ്ങിയിട്ടുണ്ട് നെയ്യിന്.
ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുവാനും ജീവകോശത്തെ ഉത്തേജിപ്പിക്കുവാനും കഴിവുള്ളതിനാലാണ് വൈദ്യശാസ്ത്രത്തില്‍ വിശിഷ്യ ആയുര്‍വേദത്തില്‍ നെയ്യിന് ഇത്ര പ്രാധാന്യമുള്ളത്. നെയ്‌വിളക്ക് ചൈതന്യത്തെ വര്‍ധിപ്പിക്കുന്നു. നെയ് വിളക്കു തെളിയിക്കുന്നത് നാടിനും കൂടി ഐശ്വര്യമാണ്.
ഗുരുദക്ഷിണ
ഗുരുദക്ഷിണ നല്‍കുന്ന സമയം വന്നപ്പോള്‍ ഗുരുപറഞ്ഞ പ്രകാരം ഭഗവാന്‍ യത്‌നം തുടങ്ങി. വരുണനോട് പറഞ്ഞു പ്രഭാസ തീര്‍ത്ഥത്തില്‍ തിരകള്‍ സ്വീകരിച്ച എന്റെ ഗുരുപുത്രനെ തിരികെ തരണം. അയ്യോ ഗുരുപുത്രനെ കൊണ്ടുപോയത് പഞ്ചജന്‍ എന്ന അസുരനാണ്. ശംഖിന്റെ രൂപത്തിലാണവന്‍ കഴിയുന്നത്. പഞ്ചനെ കൊന്നു വയറ് കീറി നോക്കിയിട്ടും ഗുരുപുത്രനെ കിട്ടിയില്ല. ആ ശംഖ് ഭഗവാന്‍ കൈവശം വച്ചു. അതാണ് പാഞ്ചജന്യം.
യമധര്‍മന്റെ നഗരമായ സംയമിപുരിയില്‍ ചെന്നു. ഭഗവാന്‍ ശംഖ് വിളിച്ചു. രാമകൃഷ്ണന്മാര്‍ക്ക് വലിയ സ്വീകരണം കിട്ടി. എന്റെ ഗുരുപുത്രനെ നഷ്ടപ്പെട്ട പ്രായത്തില്‍ തന്നെ തിരിച്ചുകിട്ടണം എന്നുപറഞ്ഞു. അങ്ങനെ ഗുരുവിന് പുത്രനെ നല്‍കി ഗുരുവിന്റെ പൂര്‍ണമായ അനുഗ്രഹവും ഇരുവര്‍ക്കും കിട്ടി.
















