തോല്‍പ്പെട്ടി: കര്ണാടകയിലെകുടക് ജില്ലയില്‍ ഗോണിക്കുപ്പയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.വയനാട് സ്വദേശികളാണ്. കല്‍പ്പറ്റ ഓണിവയല്‍ ചുണ്ടവിള വീട്ടില്‍ സി.ജെ. ജോസി(മാണി)ന്റെ മകന് സിജീഷ് (30), മുട്ടില്‍ എടപ്പെട്ടി അമ്പലപറമ്പില് പരേനായ കൃഷ്ണന്റെ മകന് റിനു (33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഗോണിക്കുപ്പയിലെ കൃഷിയിടത്തിലേക്കു പോവുകയായിരുന്നു സിജീഷും റിനുവും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഫിലോമിനയാണ് സിജീഷിന്റെ മാതാവ്. സഹോദരന്: ഷിജു. റിനുവിന്റെ മാതാവ് രാധ. സഹോദരങ്ങള്‍: റിജു, രമ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: