കല്പറ്റ: പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള വിനോദ സഞ്ചാര വികസനമാണ് വയനാടിന് അഭികാമ്യമെന്ന് ഡി.ടി.പി.സി. വയനാടിന്റെയും ഓറിയന്റ് സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ് മെന്റിന്റെയും ആഭിമുഖ്യത്തില്‍ കല്പറ്റയില് സംഘടിപ്പിച്ച ലോക വിനോദ സഞ്ചാര ദിനാഘോഷം ജില്ലാ കളക്ടര്‍ വി.കേശവേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര നാഥ് വേളൂരി അധ്യക്ഷത വഹിച്ചു. എ.ഡി.എം.പി.വി. ഗംഗാധരന്, ഡെപ്യൂട്ടി കളക്ടര്‍ കെ.കെ. വിജയന്, ടൂറിസം കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് ബലറാം, ഓറിയന്റ് സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ് മെന്റ്, ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ്, വി.ജെ. ഷിജു എന്നിവര്‍ സംസാരിച്ചു. ലോക വിനോദ സഞ്ചാര ദിനാഘോഷത്തോടനുബന്ധിച്ച് ഓറിയന്റ് സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ് മെന്റിന്റെയും ആഭിമുഖ്യത്തില്‍ തെരുവ് നാടകം അവതരിപ്പിക്കുകയും പദയാത്ര സംഘടിപ്പിക്കുകയും ചെയ്തു. കല്പറ്റയില് നടത്തിയ പദയാത്ര ഡി.വൈ.എസ്.പി. കെ.എസ്. സാബു ഉദ്ഘാടനം ചെയ്തു. പദയാത്രയ്ക്ക് ഓറിയന്റ് സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ് മെന്റിലെ അധ്യാപകരായ അനൂപ് ഫിലിപ്പ് , ബ്രിസ് മാത്യൂ, കെ. എസ്. സാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: