ഏച്ചോം : പരാരിക്കുന്നില് 10 വര്ഷംമുന്പ് അനുവദിച്ച അമ്പെയ്ത്തുപരിശീലനകേന്ദ്രം ഇന്നും അടഞ്ഞുകിടക്കുന്നു. ആര്‍ച്ചെറിയില്‍ ദേശീയ-സംസ്ഥാനതലത്തില്‍ അനേകം പ്രതിഭകളേയും പരിശീലകന്മാരെയും സംഭാവനചെയ്ത, തലക്കരചന്തുവിന്റെ പിന്മുറക്കാരായ കുറിച്ച്യസമുദായംഗ ങ്ങള് ധാരാളമുള്ള ഏച്ചോം പ്രദേശത്ത് യുവകായിക പ്രതിഭകള്‍ക്ക് വളരെ ഉപകാരപ്രദമാകുമായിരുന്നു ഈ കേന്ദ്രം. നാട്ടുകാര്‍ വളരെപ്രതീക്ഷയോ ടെ കാത്തിരുന്ന ഈ അമ്പെ യ്ത്ത് പരിശീലനകേന്ദ്രത്തോട് വലിയ അനാസ്ഥയാണ് അധികൃതര്‍ കാണിക്കുന്നത്. ഇക്കാലത്തിനിടക്ക് കേരളത്തിന്റെ പലഭാഗത്തും പുതിയപരിശീലനകേന്ദ്രങ്ങള് ആരംഭിച്ചിട്ടുണ്ട് എന്നാല്‍ സ്വസമുദായത്തില്‍ ഒരു മന്ത്രിയുണ്ടായിട്ടുകൂടി അര്‍ഹമായത് ലഭിക്കാത്തതി ല്‍ കടുത്തപ്രതിഷേധത്തിലാണ് പരാരികുന്ന് നിവാസികള്‍. പ്രദേശവാസികളുടെ കാലങ്ങളായുള്ള പരിശ്രമഫലമായിട്ടാണ് പരാരിക്കുന്നില് അമ്പെയ് ത്ത് പരിശീലനകേന്ദ്രവും ക്ലബ്ബും അനുവദിച്ചത് എന്നാല്‍ തുടക്കത്തില്‍ തന്നെ അഴിമതി ആരോപണത്തില്‍ കുടുങ്ങി പണിമുടങ്ങുകയും ഫണ്ട് നില്‍ക്കുകയും ചെയ്തു. ശേഷം ഫണ്ട് അനുവദിച്ച് ഉണ്ടാക്കിയ കെട്ടിടം പൂര്‍ണ്ണമായും തകരുകയും വസ്തുവകകള്‍ നശിക്കുകയും ചെയ്തു. നാലുമാസംമുന്പെ വീണ്ടും കെട്ടിടം പുതുക്കിപണിതു. ഈ കെട്ടിടം നിലം പൊത്തുന്നതിനു മുന്പെന്കിലും ഗവണ്മെന്റ് അനുകൂലനിലപാട് എടുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: