കല്‍പ്പറ്റ : ക്യാന്‍സര്‍ രോഗ-പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിന് കൊല്‍ക്കത്ത സ്വദേശിയായയുവാവ് സൈക്കിളില്‍ ലോകംചുറ്റുന്നു. 30വയസ്സുള്ള അനിര്‍ബാന്‍ ആചാര്യയാണ് ഏഴ്സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും പര്യടനംപൂര്‍ത്തിയാക്കി വയനാട് കളക്ടറേറ്റിലെത്തിയത്. 2015 ജൂണ്‍ ആറിനാണ് ഡല്‍ഹിയില്‍നിന്ന് സൈക്കില്‍ സവാരി ആരംഭിച്ചത്. ഡല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, കേരള എന്നീ സംസ്ഥാനങ്ങളും സില്‍വാസ, ഡാമന്‍ ഡ്യൂ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4000 കിലോമീറ്റര്‍ ഇതിനകംസഞ്ചരിച്ചു. ക്യാന്‍സര്‍ ബോധവല്‍ക്കരണം നടത്തുന്ന സൃഷ്ടി എന്ന സംഘടനയിലെ അംഗമാണ് ആചാര്യ. കേരള പര്യടനം പൂര്‍ത്തിയാക്കി പോണ്ടിച്ചേരി, തമിഴ്നാട്, ആന്ധ്ര, ഒഡീഷ, വെസ്റ്റ് ബംഗാള്‍, ആസ്സാം, മണിപ്പൂര്‍, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പര്യടനംപൂര്‍ത്തിയാക്കി മറ്റ്രാജ്യങ്ങളിലും പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: