കല്‍പ്പറ്റ : അഴിമതിക്കും, നിയമനനിരോധനത്തിനും, പ്രീണനരാഷ്ട്രീയത്തിനുമെതിരെ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന സൈക്കിള്‍ പ്രചരണജാഥ മാനന്തവാടിയില്‍ സമാപിച്ചു. അഴിമതിക്കും, നിയമനനിരോധനത്തിനും, പ്രീണനരാഷ്ട്രീയത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ ജാഥയുടെ ഭാഗമായാണ് ജില്ലയിലെ പരിപാടി.
യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അഖില്‍ പ്രേം നയിച്ച സൈക്കിള്‍ പ്രചരണ ജാഥ 22ന് രാവിലെ പത്ത് മണിക്ക് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ബിജെപി ജില്ലാഅധ്യക്ഷന്‍ കെ.സദാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ബീനാച്ചി, കൊളഗപ്പാറ, മീനങ്ങാടി, കാക്കവയല്‍, മുട്ടില്‍ കല്പ്പറ്റസിവില് തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നും ലഭിച്ച സ്വീകരണത്തിനുശേഷം വൈകീട്ട് കല്പ്പറ്റയില്നടന്ന സമാപന സമ്മേളനം യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഇളക്കുഴി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ട് എം.ആര്.അജീഷ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
ബിജെപി കോഴിക്കോട് ജില്ലാകമ്മിറ്റിയംഗം അനില്‍കുമാര്‍, വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാ ര്‍, കല്‍പ്പറ്റ മണ്ഡലംപ്രസിഡണ്ട് കെ.ശ്രീനിവാസന്, യുവമോര്‍ച്ച സംസ്ഥാനസമിതിയംഗം ടി.എം.സുബീഷ്, മണ്ഡലംപ്രസിഡണ്ട് എം.ആര്.രാജീവ്, ജില്ലാവൈസ് പ്രസിഡണ്ട് അഖില്‍ചന്ദ്രന്‍, ട്രഷറര്‍ കെ.അജയ്കുമാര്‍, രതീഷ് തരിയോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: