കാട്ടിക്കുളം : ജനകീയാടിത്തറ നഷ്ടപ്പെട്ട സിപിഎം സംഘര്‍ഷത്തിലൂടെ നിലനില്‍പ്പിന് ശ്രമിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് ആരോപിച്ചു. കാട്ടിക്കുളത്ത് ഡിവൈഎഫ്ഐ നടത്തിയ മാനവസൗഹാര്‍ദ്ദ സമ്മേളനത്തിനിടെ ആദിവാസി യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കാട്ടിക്കുളം ടൗണില്‍ നടത്തിയപ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണജയന്തിദിനത്തില്‍ ഓണഘോഷം നടത്തി കേരളത്തിന്റെ നവോത്ഥാന നായകന്മാരില് പ്രമുഖനായ ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറച്ച് അപമാനിച്ച സിപിഎമ്മിനെതിരെ സാംസ്കാരിക കേരളം ശക്തമായി പ്രതികരിച്ചപ്പോള്‍ അതില്‍നിന്നും തലയൂരാനാണ് മാനവ സൗഹാര്‍ദ്ദ സമ്മേളനം നടത്തുന്നതെന്നും, ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കാലം മുതല്‍ ശ്രീനാരയണഗുരുവിനെയും ശ്രീനാരായണദര്ശനങ്ങളെയും അവഹേളിക്കുന്ന സമീപനമാണ് സിപിഎം തുടര്ന്നുവന്നിട്ടുളളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രോഗിയായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പോകുകയായിരുന്ന രാഷ്ട്രീയ സ്വയംസേവകസംഘം കാട്ടിക്കുളം മണ്ഡല്ബൗദ്ധിക് പ്രമുഖ് മാനിവയല്‍ കോളനിയിലെ തുളസീധരനെയുംസുഹൃത്തിനെയുമാണ് കഴിഞ്ഞദിവസം ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിക്കുകയും കാര്‍ തകര്‍ക്കുകയുംചെയ്തത്.സംഭവത്തില്‍ പ്രതിഷേധിച്ച് കാട്ടിക്കുളത്ത് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനം സിപിഎമ്മിനുള്ള ശക്തമായ താക്കീതായി.
ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ്, കെ.രാധാകൃഷ്ണന്, ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ ഇരമട്ടൂര്കുഞ്ഞാമന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പ്രദീപ്കുമാര്‍, സഹകാര്യവാഹ് ശ്രീനിവാസന്, രാജേന്ദ്രന്, കടങ്കോട്ട് രവീന്ദ്രന്, അരീക്കരചന്തു, ഹരിദാസന്, ശ്രീധരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: