പാലക്കാട്: കേരളസര്‍ക്കാരിന്റെ 2014-2015 വര്‍ഷത്തെ ആരോഗ്യകേരള പുരസ്കാരത്തിന് ശ്രീകൃഷ്ണപുരം പിഎച്ച്സി അര്‍ഹരായി. ഡോക്ടര്‍ എം.കെ. ഷരീഫിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ നടപ്പിലാക്കിയ ജനോപകാര പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
കാന്‍സര്‍ നിര്ണ്ണയക്യാമ്പ്, അംഗണവാടികളിലെ ജലപരിശോധന, രക്തദാന ഡറക്ടറി, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പിഎച്ച്സി യുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.
നൂറുശതമാനം ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കിയ ഖ്യാതിയും ഉള്‍ഗ്രാമത്തിലെ ഈ ആശുപത്രിക്കാണ്. തിരുവനന്തപുരത്തു നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം.കെ. ഷെരീഫ്, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് സവിത, വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷന് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: