പാലക്കാട്: അനധികൃത പണമിടപാടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആള്‍കേരളാ പ്രൈവറ്റ് ബേങ്കേഴസ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇതിനായി നടത്തുന്ന ഓപ്പറേഷന്കുമ്പേരക്ക് സംഘടനയുടെ പിന്തുണനല്‍കും. യു ഡി എഫ് സര്‍ക്കാര്‍ പണമിടപാട് സ്ഥാപനങ്ങളുടെപ്രവത്തനത്തിന് വിഘാതമായിട്ടുള്ള നിയമങ്ങളാണ് കൊണ്ട് വരുന്നത്. സെക്യൂരിറ്റി വര്‍ധവിനെതിരെ ഹൈക്കോടതിയില്‍ സ്റ്റേ വാങ്ങിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പലിശമാത്രമാണ് ഈടാക്കുന്നത്. എന്നാല്‍ ന്യൂജനറേഷന് ബേങ്കുകളും എന്‍ ബി എഫ് സികളും 36 ശതമാനത്തോളം പലിശ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയൊന്നും എടുക്കുന്നില്ല. അസോസിയേഷന് സംസ്ഥാന സമ്മേളനം 27ന് രാവിലെ 9.30ന് ബിസിനസ്സ് മീറ്റോടെ കണ്ണൂര്‍ സാധു കല്യാണമണ്ഡപത്തില്‍ തുടക്കമാകും. 11മണിക്ക് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എസ്.പരന്താമന്‍, ജില്ലാ സെക്രട്ടറി കിരണ്രാജു, പി.പി.മോഹനന്, കുമാരന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: