ചിറ്റൂര്‍: കിഴക്കന്‍ മേഖലയില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി പതിറ്റാണ്ടുകളായി നടത്തിവരുന്ന സമരത്തെ അവഹേളിക്കുന്ന കെ.അച്യുതന് എംഎല്‍എയുടെ നടപടി വരുന്ന തെരഞ്ഞെടുപ്പ് ഫലം മറുപടിനല്കുമെന്ന് ബിജെപി മണ്ഡലം കമ്മറ്റി മുന്നറിയിപ്പു നല്കി. വലതു കനാല്‍ സമരത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും ഒരു മേഖലയിലെ ജനങ്ങളുടെ പ്രശ്നത്തെ ഇനിയെങ്കിലും ഉള്‍ക്കൊള്ളുവാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും സത്യസന്ധമായ സമരമാണ് കോണ്‍ഗ്രസ് നടത്തുന്നതെങ്കില്‍ ബിജെപി പിന്തുണക്കുവാന് തയ്യാറാകുമെന്നും അറിയിച്ചു.നിയമകുരുക്ക് സൃഷ്ടിച്ച് വലതുകനാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുവാനാണ് കെ.അച്ചുതന് എംഎല്‍എയുടെ ശ്രമമെന്നും ബിജെപി ആരോപിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എ.കെ.ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. കെ.ശ്രീകുമാര്‍, എ.കെ.മോഹന്‍ദാസ്, ജി.കെ.കുമരേഷ്, ആര്.ജഗദീഷ്, ആര്.ശെന്തില്‍കുമാര്‍, കെ.പ്രഭാകരന്, എം.ശെല്‍വരാജ്, എം.എം.ബാബു, എം.മണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: