കല്ലടിക്കോട്: അവധിദിവസങ്ങള്‍ വരാനിരിക്കെ ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ അവസ്ഥ പരിതാപകരം. ആഘോഷദിവസങ്ങളിലും അവധിദിവസങ്ങളിലും നിരവധി സഞ്ചാരികളാണ് കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണ യാതൊരു മുന്‍കരുതലുകളും അധികൃതര്‍ എടുത്തിട്ടില്ല. ഉദ്യാനത്തിനകത്ത് കടപുഴകി വീണ മരം ഇതുവരെ വെട്ടിമാറ്റിയിട്ടില്ല. രണ്ടുവര്‍ഷം മുമ്പാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയത്. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും ഉപകരണങ്ങളും നവീകരിച്ചു. എന്നാലിപ്പോള്‍ ഇവയൊക്കെ തകര്‍ന്നിരിക്കുകയാണ്.
പൂന്തോട്ടത്തില്‍ പുല്ലുകള്‍ വളര്‍ന്ന് ഇഴജന്തുക്കളുടെ കേന്ദ്രമായി. ഫാന്‍സി ലൈറ്റുകളും, വെള്ളച്ചാട്ടങ്ങളും, ലൈറ്റ് ഡാന്‍സും ഇപ്പോള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.
ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച ഇവയക്കു മാസങ്ങളുടെ ആയുസ്സെ ഉണ്ടായിരുന്നുള്ളു. അടുത്തദിവസങ്ങളിലായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുമെന്നിരിക്കെ ജീവനക്കാരുടെ അഭാവവും പ്രശ്നമാകും. ഏക്കറുകണക്കിനു വരുന്ന കൃഷിയാവശ്യത്തിന് കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നാണ് ജലസേചനം നടത്തുന്നത്. ഇവിടെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജലഗതാഗതവും നിലച്ചിട്ട് വര്‍ഷങ്ങളായി. ഉദ്യാനം വിപുലീകരിച്ച് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: