കൊച്ചി: സ്റ്റോറേജ് സൊല്യൂഷന് രംഗത്തെ പ്രമുഖരായ വെസ്റ്റേണ്‍ ഡിജിറ്റല്‍ കമ്പനിയുടെ മൈ ക്ലൗഡ് ഒഎസ് 3 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ഇതോടൊപ്പം സോഫ്റ്റ്വെയര് ഡവലപ്പര്‍ കിറ്റും, കൂടുതല്‍ വേഗത്തില്‍ പ്രോസസ് ചെയ്യാന്‍ കഴിയുന്ന പുതിയ മൈ ക്ലൗഡ് മിറര്‍ ജെന്‍ 2 പേഴ്ണല്‍ ക്ലൗഡ് സ്റ്റോറേജ് ഡിവൈസും പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് വീടുകളിലും ഓഫീസുകളിലും സൂക്ഷിക്കാവുന്ന പേഴ്സണല്‍ ക്ലൗഡ് ഡിവൈസുകള്‍ ഉപയോഗിച്ച് മികച്ച രീതിയിലുള്ള കണ്ടന്റ് കൈമാറ്റത്തിനും ബായ്ക്ക് അപ്പിനും സൗകര്യമുണ്ടെന്ന് കമ്പനി പറയുന്നു.
4 ജിയും കൂടുതല്‍ വേഗതയുള്ള ബ്രോഡ്ബാന്‍ഡും ലഭ്യമായതോടെ കൂടുതല്‍ ഉപയോക്താക്കള്‍ പേഴ്സണല്‍ ക്ലൗഡ് ഉപയോഗിക്കുന്നുണ്ടെന്ന് വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക കണ്ടന്റ് സൊല്യൂഷന്‍സ് ബിസിനസിന്റെ ഡയറക്ടര്‍ ഖാലിദ് വാനി പറഞ്ഞു. മൈ ക്ലൗഡ് ഒഎസ് 3 യുടെ ഡബ്ല്യൂഡി സിങ്ക് ഉപയോഗിച്ച് ഒന്നിലധികം പേഴ്സണല്‍ കംപ്യൂട്ടറുകളും നോട്ട്ബുക്കുകളും കൈകാര്യം ചെയ്യാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: