കുമളി: കുമളി ചെക്പോസ്റ്റില്‍ നിന്ന് കഞ്ചാവുമായി പതിനേഴുകാരന് പിടിയില്‍. എറണാകുളം സ്വദേശിയായ യുവാവിനെയാണ് അടിമാലി എക്സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കമ്പത്തു നിന്നും വാങ്ങിയ കഞ്ചാവ് ചെക്പോസ്റ്റ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. വില്‍പ്പന നടത്താനാണ് കഞ്ചാവ് കടത്തിയതെന്ന് യുവാവ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഓഫീസര്‍മാരായ ബിജി മാത്യു, നെല്‍സണ്‍ , ജോസ്, ബിനിമോന് എന്നിവരും എക്സൈസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ചെക്പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച അര കിലോ ഗ്രാം കഞ്ചാവുമായി രണ്ട് കുട്ടികള്‍ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: