തൊടുപുഴ : നഗരസഭ വാര്‍ഡ് കൗണ്‍സിലില്‍ മോദി സര്‍ക്കാരിന്റെ ഭവന പദ്ധതി കോണ്ഗ്രസിന്റേതാക്കാന് ഹീനനീക്കം. നഗരസഭയുടെ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ടി.ജെ ജോസഫാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭവന പദ്ധതി കോണ്‍ഗ്രസിന്റെ ഭരണനേട്ടമായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022ല്‍ എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പിഎംഎവൈ പദ്ധതിയാണ് തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്. നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ ശ്രമഫലമായാണ് തൊടുപുഴ നഗരസഭയില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ഭവനരഹിതരുടെ കണക്കെടുപ്പുകള്‍ നടന്നുവരികയാണ്. ഈ അവസരത്തിലാണ് കോണ്‍ഗ്രസ് പദ്ധതി തങ്ങളുടേതെന്ന് സ്ഥാപിക്കുവാനുള്ള ശ്രമവുമായി രംഗത്തിറങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ എല്ലാവര്ക്കും ഭവനം പദ്ധതി തങ്ങളുടേതാണെന്ന് അവകാശവാദമുന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ടാണ് നഗരവികസനത്തിനായിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതി തൊടുപുഴയില്‍ നടപ്പില്വരുത്താത്തതെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ചോദിക്കുന്നു. ഇതിന്റെ പേരില്‍ വാര്‍ഡ് കൗണ്‍സിലില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: