മൂപ്പൈനാട് : മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ അഴിമതിയിലും സ്വജനപക്ഷപാതഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബിജെപി സമരരംഗത്തേക്ക്. അഴിമതിയില്‍മുങ്ങിയ ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നതെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ക്കും കൈക്കൂലിക്കാര്‍ക്കും സ്വന്തക്കാര്ക്കുംമാത്രമാണ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതെന്നുംയോഗം കുറ്റപ്പെടുത്തി. പഞ്ചായത്തിന് അനുവദിക്കപ്പെട്ട ആശുപത്രി കെട്ടിടം പോലും നിര്‍മ്മിക്കാതെ ഫണ്ട് നഷ്ടപ്പെടുത്തിയ അധികൃതരുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ഇത്തരംനടപടികള്ക്കെതിരെനടത്തുന്ന സമരത്തിന്റെ ഭാഗമായി ബിജെപി മൂപ്പൈനാട് പഞ്ചാത്ത്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തും. സപ്തംബര്‍ 28ന് രാവിലെ ഒന്‍പത് മണിക്ക് ജയ്ഹിന്ദില്‍ ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന് പദയാത്ര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് വടുവന്‍ചാലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മേഖലാ ജനറല്‍സെക്രട്ടറി രവി തേലത്ത് മുഖ്യപ്രഭാഷണം നടത്തും.
പ്രസിഡണ്ട് പ്രദീഷ് ചെമ്പന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജനറല്‍സെക്രട്ടറി രവിപാലാട്ട്, എ.എം.പ്രവീണ്‍കുമാര്‍, രജിത്കുമാര്‍, പി.ആര്.ചന്ദ്രമോഹന്, ഷിബു മണിക്കാട്, വി.ആര്.ബിന്ദു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: