കൊച്ചി: ഐഡിബിഐയുടെ സൂക്ഷ്മ വ്യവസായ വായ്പ അനുസരിച്ചു നല്കിയ 101 ഇ- റിക്ഷ, 501 സൈക്കിള്‍ റിക്ഷ എന്നിവയുടെ ഫഌഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ യുപി ഗവര്‍ണര്‍ രാം നായിക്, യുപി മന്ത്രി ബല്‍റാം യാദവ്, ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോര്‍ ഖാരത്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ബി. കെ. ബാത്ര, റീട്ടെയില്‍ ബാങ്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.കെ.വി. ശ്രീനിവാസന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാന് മന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരമുളള റുപേ കാര്‍ഡും ഗുണഭോക്താക്കള്‍ക്കു പ്രധാനമന്ത്രി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: