കാട്ടിക്കുളം : സുഹൃത്തിന്റെ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാന്‍പോയ ആദിവാസി യുവാക്കളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. രാഷ്ടീയസ്വയംസേവകസംഘം കാട്ടിക്കുളം മണ്ഡല്ബൗദ്ധിക് പ്രമുഖ് മാനിവയല്‍ കോളനിയിലെ തുളസീധരന്‍, സുഹൃത്ത് ചന്തു എന്നിവര്‍ക്കാണ് ഡിവൈഎഫ്ഐ അക്രമത്തില്പരിക്കേറ്റത്. ഇരുവരെ മാനന്തവാടി ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാറുംഅക്രമികള് തകര്‍ത്തു. ഗുരുദേവ നിന്ദയെത്തുടര്ന്ന് കടുത്തപ്രതിരോധത്തിലായ സിപിഎം നേതൃത്വം അസംതൃപ്തരായ അണികളുടെ ചോര്‍ച്ച തടയാന്‍ ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തി നടത്തിയ മാനവ സൗഹാര്‍ദ്ദ സമ്മേളനത്തില്‍ ആളെക്കൂട്ടാന്‍ സംഘടിപ്പിച്ച ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം. പിലാക്കാവിലുളള തങ്ങളുടെ ബന്ധുവായ പെണ്‍കുട്ടിയെ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനുവേണ്ടി പുറപ്പെട്ടതായിരുന്നു തുളസീധരനും ചന്തുവും. കാട്ടിക്കുളം ടൗണില്‍ രാത്രി എട്ട് മണിയോടെ പോലീസ് നോക്കിനില്‍ക്കെ ഗതാഗത തടസ്സമുണ്ടാക്കി ഗാനമേളക്കൊത്ത് നൃത്തംവെച്ചവര്‍ റോഡില്‍ നിന്നും മാറാത്തതിനെതുടര്‍ന്ന് ഡ്രൈവര്‍ സജീവന് ഹോണ്‍ മുഴക്കിയതോടെ കാര്വളഞ്ഞ ഡിവൈഎഫ്ഐക്കാര്‍ തുളസീധരനെയും ചന്തുവിനെയും കല്ലുകൊണ്ടുംമറ്റും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാറോടിച്ചിരുന്നസജീവനെ ഉപദ്രവിച്ചിട്ടില്ലെന്നത് സംഭവത്തിനുപിന്നിലെ രാഷ്ട്രീയവിരോധം വ്യക്തമാക്കുന്നതാണ്. ഒരുകാലത്ത് സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്നറിയപ്പെട്ടിരുന്ന തിരുനെല്ലിപഞ്ചായത്തില് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നടത്തിയ മഹാശോഭയാത്രയിലെ വന്‍ജനപങ്കാളിത്തവും, സിപിഎമ്മിന്റെ സമീപകാല രാഷ്ട്രീയനിലപാടുകളില്‍ മനംമടുത്ത അണികള്‍ ബിജെപിയിലേക്ക് ചേക്കേറുന്നതും സിപിഎമ്മിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അക്രമത്തിലൂടെപ്രദേശത്ത് അരാജകത്വം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പു നടത്താനുളള സിപിഎമ്മിന്റെ ശ്രമമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: