മാനന്തവാടി : മാനന്തവാടി കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം(ബിഎംഎസ്)സപ്തംബര്‍ 28ന് പണിമുടക്കും കെഎഫ്ഡിസി എസ്റ്റേറ്റ് ഓഫീസിന് മുന്നില്് ധര്‍ണ്ണയുംനടത്തും.
കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ഇരുപത് ശതമാനം ബോണസ് അനുവദിക്കുക, ദിവസവേതനം 500 രൂപയാക്കുക, താല്‍ക്കാലിക ജീവനക്കാരെ മാനദണ്ഡം നോക്കാതെ സ്ഥിരപ്പെടുത്തുക, ലയങ്ങള്‍ വാസയോഗ്യമാക്കുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, ആദുനിക ചികിത്സാസൗകര്യം അനുവദിക്കുക, ജോലി നിഷേധിച്ച താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഉടന്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്കും ധര്‍ണ്ണയും നടത്തുന്നതെന്ന് യനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം(ബിഎംഎസ്) ജില്ലാഭാരവാഹികള്‍ പറഞ്ഞു.
യോഗത്തില്‍ പ്രസിഡണ്ട് പി.കെ.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി.കെ.അച്ചുതന്, ബിഎംഎസ് ജില്ലാപ്രസിഡണ്ട് ജി.സന്തോഷ്, എന്‍.പി.ചന്ദ്രന്, നാരായണന് തലപ്പുഴ, സനല്‍ ഇടിക്കര, കെ.അപ്പൂട്ടി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: