കണിയാമ്പറ്റ : വനവാസി യുവാവിനെ തെറ്റിധരിപ്പിച്ച് വനധ്യംകരണ ശസ്ത്രക്രിയക്ക് വിധേയനാക്കിയ പുല് പ്പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെതിരെ തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ വനവാസി വികാസകേന്ദ്രം രക്ഷാധികാരി പള്ളിയറ രാമന് ആവശ്യപ്പെട്ടു. അസംഘടിതരായ ആദിവാസികളെ വഞ്ചിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ യഥാസമയം നടപടിയുണ്ടായില്ലെങ്കില്‍ വനവാസികളെ സംഘടിപ്പിച്ചുകൊണ്ട് സമരപരിപാടികള്‍ നടത്താന്‍ തയ്യാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ ആരോഗ്യവും ഭാവിയും നഷ്ടപ്പെട്ട് ദുരിതത്തിലായ യുവാവിന് ആവശ്യമായ സാമ്പത്തികസഹായം നല്‍കണമെന്നും പള്ളിയറ രാമന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: