ചെര്‍പ്പുളശ്ശേരി: പന്നിയംകുറുശ്ശി ക്ഷേത്ര റോഡിന് സമീപം മാധവിമന്ദിരത്തില്‍ കൃഷ്ണദാസിന്റെ വീട്ടില്‍ 16പവന് സ്വര്‍ണ്ണം മോഷണം പോയി. മൂകാംബിക ക്ഷേത്രദര്‍ശനത്തിന് കുടുംബസമേതം പോയതായിരുന്നു കൃഷ്ണദാസും കുടുംബവും.
ഇന്നലെ പുലര്‍ച്ചെ നാലുമണിക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്. വീടിന്റെ വാതില്‍ തകര്‍ത്തനിലയിലും ജനലിന്റെ ഗ്രില്ല് പൊളിച്ചനിലയിലുമാണ് കണ്ടത്. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന വളകള്‍, മാലകള്‍, കമ്മല്‍ എന്നീ സ്വര്‍ണാഭരണങ്ങളടക്കം 16പവന് സ്വര്‍ണ്ണമാണ് മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ച മുമ്പാണ് കൃഷ്ണദാസ് ഗള്‍ഫില്‍ നിന്ന് വന്നത്. സ്വര്‍ണ്ണമോഷണവുമായി ബന്ധപ്പെട്ട് നെല്ലായ, വല്ലപ്പുഴ, കുലുക്കല്ലൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. ചെര്‍പ്പുളശ്ശേരി സി.ഐ സി.വിജയകുമാരന്‍, എസ്.ഐമാരായ പി.ആര് വിജയന്, സി.മുരളീധരന് എന്നിവര്‍ സ്ഥലത്തെത്തി. പാലക്കാട് നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: