മണ്ണാര്‍ക്കാട്: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്നും രക്തചന്ദനം മോഷ്ടിച്ചുകടത്തിയ കേസില്‍ മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍. കുമരംമ്പത്തൂര് പള്ളിക്കുന്ന് അച്ചിപ്ര എ.പി.ലത്തീഫിനെയാണ് ആന്ധ്രാപോലീസ് അറസ്റ്റുചെയ്തത്. കുമരംമ്പത്തൂര് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലത്തീഫ്. മാസങ്ങളായി ആന്ധ്രപോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ആശുപത്രിയില്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ലത്തീഫിനെ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ അറസ്റ്റുചെയ്യുകയായിരുന്നു.
കേസില്‍ പിടിയിലായ തമിഴ്നാട് സ്വദേശിയില്‍ നിന്നും മണ്ണാര്‍ക്കാട് പുഞ്ചക്കോട് സ്വദേശിയില്‍ നിന്നുമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കേസില്‍ എട്ടുപ്രതികളെങ്കിലും ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ആന്ധ്രപോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സിലെ രണ്ട് സിഐ, രണ്ട് എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും മണ്ണാര്‍ക്കാട് സിഐ ആര്.മനോജ്കുമാറും ചേര്‍ന്നാണ് ലത്തീഫിനെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: