പാലക്കാട്: കഞ്ചിക്കോടും പുതുശേരിയിലും ഞായറാഴ്ചരാത്രിയുണ്ടായ സിപിഎം അക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷം. തുടര്‍ന്ന് പുതുശേരി, എലപ്പുള്ളി പഞ്ചായത്തുകളില്‍ ജില്ലാ പോലീസ് സൂപ്രണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഡിജിപി ശങ്കര്‍റെഡ്ഡി സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഞായറാഴ്ച രാത്രിയാണ് കഞ്ചിക്കോടും പുതുശേരിയിലും സിപിഎം അക്രമം നടത്തിയത് സംഘട്ടനത്തില്‍ പത്തുപേര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവര്‍ പാലക്കാട് ജില്ലാ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. കഞ്ചിക്കോട് സത്രപ്പടിയിലായിരുന്നു ആദ്യ ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകനും യുണൈറ്റഡ് ബ്രൂവറീസ് ജോലിക്കാരനുമായ ദിനേഷ് ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് ഒരുസംഘം ആക്രമിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ രമേഷിനെ തൃശൂരില്‍ നിന്നും അങ്കമാലിയിലെ ലിറ്റില്‍ ഫ്ഌവര് ആശുപത്രിയിലേക്ക് മാറ്റി. ഇതിനെ തുടര്‍ന്ന് പുതുശേരി ജംഗ്ഷനില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. സതീഷ്കുമാര്‍, അനീഷ്കുമാര്‍, സുനു, സുരേഷ്, രമേഷ്, ശ്രീധരന്, സുരേഷ്, സതീഷ്,വിജയന്, സുദേവന് തുടങ്ങി പത്തോളം പേര്‍ക്കാണ് വെട്ടേറ്റത്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വാളയാര്‍, കസബ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇരുവിഭാഗം പാര്‍ട്ടി ജില്ലാ നേതാക്കളും മറ്റും സ്ഥലത്തെത്തി. പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് ഇന്നലെ എഡിജിപി പാലക്കാടെത്തിയത്. വാളയാര്‍, കസബ പോലീസ് സ്റ്റേഷനുകളിലെത്തി റിപ്പോര്‍ട്ടുകളും പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: