പാലക്കാട്: തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ കാലച്ചുവട്ടിലെ മണ്ണിളകിയ സിപിഎം ജില്ലയില്‍ വ്യാപക അക്രമം അഴിച്ചു വിടുന്നു. പാര്‍ട്ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ #ാണികള്‍ ചേരുന്ന ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും നേരെയാണ് അക്രമം. കഴിഞ്ഞദിവസങ്ങളില്‍ കഞ്ചിക്കോട്, പുതുശ്ശേരി, തോണിപ്പാടം, എരിമയൂര്‍, വാടാനംകുറുശ്ശി എന്നിവിടങ്ങളിലെല്ലാം ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു.
ഞായറാഴ്ച പുതുശ്ശേരിയില്‍ സിപിഎം നടത്തിയ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രമേഷിനെ തൃശൂരില്‍ നിന്നും അങ്കമാലിയിലെ ലിറ്റില്‍ ഫ്ഌവര് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ രമേഷിനെയും സുരേഷിനെയും നേരത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി ്രപസിഡണ്ട് കണ്ണന് എന്ന സുരേഷ്, മണ്ഡലം സെക്രട്ടറി വിജയന്, സുദേവന്, സതീഷ്, ശ്രീധരന്, സുരേഷ് എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചാണ് സിപിഎം കഞ്ചിക്കോട്ട് അക്രമപരമ്പര തുടങ്ങിയത്. ഈസംഭവത്തില്‍ പോലീസ് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. അതേസമയം സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കുവാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി. കഞ്ചിക്കോട്ടെ ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് അതിക്രമിച്ച് കടന്നത് പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.
വെള്ളിയാഴ്ച്ച ആലത്തൂര്‍ തോണിപ്പാടത്ത് സിപിഎം വ്യാപകഅക്രമണം അഴിച്ചുവിട്ടിരുന്നു. കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ ബിജെപി പ്രവര്ത്തകന് അമ്പലക്കാട്ട് അപ്പുവിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു. രാത്രി പത്തുമണിയോടെ ബിജെപി പ്രവര്‍ത്തകരായ രവീന്ദ്രന്, വേലായുധന്, പ്രമോദ്, അജീഷ്, ബാബു, എന്നിവര്‍ക്കും സിപിഎം അക്രമത്തില്‍ പരിക്കേറ്റിരുന്നു. ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
പട്ടാമ്പി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം വ്യാപകമാണ്. വാടാനാംകുറുശ്ശിയില്‍ സിപിഎം നടത്തിയ അക്രമണങ്ങള്‍ക്കെതിരെ വ്യാപകപ്രതിഷേധമു്യന്നിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ മുതുകുര്‍ശ്ശി സോമന്റെ മകന് വിഷ്ണു അതീവഗുരുതര നിലയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. ഗള്‍ഫിലേക്ക് പോകാനിരുന്ന വിഷ്ണുവിന് സപ്തംബര്‍ 11 ന് ഷൊര്‍ണ്ണൂര്‍ പരുത്തിപ്ര റോഡിലാണ് വെട്ടേറ്റത്. ഇതുമായി ബന്ധപ്പെട്ട് ജിഷ്ണു, അജീഷ്, കൃഷ്ണദാസ്, സുരേഷ്, നിതിന്‍ദാസ്, മോഹന്‍ദാസ് എന്നിവരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ റിമാന്റിലാണ്.
കുറച്ചുനാളുകളായി പ്രദേശത്ത് സിപിഎമ്മിന്റെ അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനു തുടര്‍ച്ചയായി ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് എം.കെ.രതീഷിന്റെ വിവാഹദിവസവും അടുത്തദിവസങ്ങളിലും സിപിഎം അക്രമണം ഉണ്ടായി. വിവാഹവീടിനു മുന്‍വശത്തെ സ്വാഗത കമാനം തീയിട്ടു നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: