വണ്ണപ്പുറം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമുദായ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണമെന്ന് വണ്ണപ്പുറത്ത് നടന്ന ഭാരത വേലന്‍ മഹാസഭ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ വേലന്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി വി.എം ചെല്ലപ്പന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.പി ശശിധരന് ഉദ്ഘാനം ചെയ്തു. സംഘടന ജനറല്‍ സെക്രട്ടറി എ.എന്‍ പുരുഷോത്തമന് വിഷയാവതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: