തൊടുപുഴ : മാലി ദ്വീപിലെ അഹ്മദിയ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്ന് 20 അദ്ധ്യാപകരടങ്ങുന്ന സംഘം കുമാരമംഗലം ദ വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സന്ദര്‍ശനം നടത്തി. സ്കൂളിനെക്കുറിച്ച് വെബ്സൈറ്റില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാങ്കേതിക സൗകര്യങ്ങളെക്കുറിച്ചും കണ്ടു മനസിലാക്കുന്നതിന് വേണ്ടിയാണ് സംഘം എത്തിയത്. കിന്റര്‍ ഗാര്ഡന് മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള സ്കൂളിന്റെ പ്രവര്‍ത്തനരീതികള്‍, വിലയിരുത്തുകയും അദ്ധ്യാപകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പരമ്പരാഗതവേഷം ധരിച്ചെത്തിയ സ്കൂളിലെ അദ്ധ്യാപകര്‍ സംഘത്തിന് സ്വീകരണം നല്കി. സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് അഹ്മദിയ ഇന്റര്‍നാഷണല്‍ സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ രാജ പറഞ്ഞു. കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അദ്ധ്യാപകരെ അഹ്മദിയ ഇന്റര്‍നാഷണല്‍ സ്കൂള്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടാണ ് അദ്ധ്യാപകസംഘം മടങ്ങിയത്. സ്കൂളില്‍ നടത്തുന്ന വിവിധ പദ്ധതികള്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ആര്.കെ ദാസ്, ഡീന്‍, എസ്.ബി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: